ഐ.സി.എമ്മില്‍ എല്‍.ഡി.പി

moonamvazhi

ദേശീയ സഹകരണ പരിശീലന കൗണ്‍സിലിന്റെ (എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.എം) സെപ്റ്റംബര്‍ 19മുതല്‍ 21വരെ കേരളത്തിലെ പ്രാഥമികസഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും പ്രസിഡന്റുമാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കുമായി നേതൃത്വവികസനപരിശീലനം (ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം – എല്‍.ഡി.പി) നടത്തും. 3000രൂപയാണു ഫീസ്. 18% ജി.എസ്.ടി.യുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 9447270267, 9946793893 എന്നീ ഫോണ്‍നമ്പരുകളില്‍ അറിയാം.