ഡിജിറ്റല്‍ രേഖകള്‍ എല്ലാധനകാര്യ സ്ഥാപനങ്ങള്‍ക്കും പരിശോധിക്കാവുന്ന വിധത്തിലാകും
ഉപഭോക്താക്കള്‍ക്ക് അതിവേഗം വായ്പ ലഭ്യമാക്കാന്‍ യുണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫേയ്‌സ് (യു.എല്‍.ഐ) എന്ന ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ മാതൃകയിലുള്ള ആപ്പ് ആണിതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. യു.എല്‍.ഐയുടെ പൈലറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആരംഭിച്ചിരുന്നു.
ഡിജിറ്റലായി അര്‍ഹരെ കണ്ടെത്താനും വായ്പാതുക അതിവേഗം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറാനും യു.എല്‍.ഐയിലൂടെ കഴിയും. ജന്‍ ധന്‍ ആധാര്‍ മൊബൈല്‍ (ജെ.എ.എം), യു.പി.ഐ, യു.എല്‍.ഐ ത്രയം ഇന്ത്യയുടെ ഡിജിറ്റല്‍ ധന വിപണിയെ ലോക നിലവാരത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ക്രെഡിറ്റ് വിശകലന ഏജന്‍സികള്‍ എന്നിവരുടെ കൈവശമുള്ള വിവരങ്ങള്‍ ഡിജിറ്റലായി വിലയിരുത്തി അതിവേഗം വായ്പ അനുവദിക്കുന്ന സംവിധാനമാണ് ഡിജിറ്റല്‍ ലെന്‍ഡിംഗ് ഇന്റര്‍ഫേയ്‌സ്. ഉപഭോക്താക്കളുടെ വ്യക്തിഗത പരിശോധനാ സമയം ഗണ്യമായി കുറയും. ഡിജിറ്റലായി സമര്‍പ്പിക്കുന്ന വായ്പ അപേക്ഷകള്‍ അതിവേഗം പരിശോധിക്കും. ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭൂമിയുടെ ഉടമസ്ഥതാ രേഖകള്‍ തുടങ്ങിയ വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിച്ച് വായ്പ അനുവദിക്കും. നിര്‍മ്മിത ബുദ്ധിയും ഉപയോഗപ്പെടുത്തി അക്കൗണ്ടിലേക്ക് തുക കൈമാറും. യു.പി.ഐ പേയ്‌മെന്റിന് സമാനമായ വിപ്‌ളവം വായ്പാ വിതരണ രംഗത്തും സാദ്ധ്യമാകും