ഇ.എം.എസ്. സഹകരണലൈബ്രറി സ്മരണികപദ്ധതി തുടങ്ങി

moonamvazhi

കേരളബാങ്കിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ്. സഹകരണലൈബ്രറിയില്‍ സ്മരണികപദ്ധതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമീണവായനശാലകളെ മികച്ച വായനകേന്ദ്രങ്ങളാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ 100 വായനശാലകള്‍ക്കു കൈമാറി.

കേരളബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരളബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയായി. സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി ഗ്രന്ഥസമാഹാരം പരിചയപ്പെടുത്തി. പദ്ധതിയുടെ ലോഗോ സഹകരണലൈബ്രറിയുടെ സ്ഥാപക ചെയര്‍മാന്‍ എം.എം. മോനായി പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസ്, കേരളബാങ്ക് ഭരണസമിതിയംഗം അഡ്വ. പുഷ്പദാസ്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, കേരളബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍, ചീഫ് ജനറല്‍ മാനേജര്‍ എം.ആര്‍. രാജേഷ്, ജനറല്‍ മാനേജര്‍ ഡോ. ആര്‍. ശിവകുമാര്‍, ജോളിജോണ്‍, ജില്‍സ്‌മോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!