മുവാറ്റുപുഴ താലൂക്ക് എംപ്ലോയീസ് സഹകരണ സംഘം തിരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

Deepthi Vipin lal

എറണാകുളം മുവാറ്റുപുഴ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം തിരെഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രിസിഡന്റ് സിബി പി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രിസിഡന്റ് സാബു.പി. വാഴയില്‍ മുഖ്യ പ്രഭാഷണം നടത്തി.

സംഘം പ്രസിഡന്റ് ജയകൃഷ്ണന്‍.പി.എല്‍, മുവാറ്റുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് പ്രിസിഡന്റ് പി. എസ്. സലിം ഹാജി, കോണ്‍ഗ്രസ് മാറാടി മണ്ഡലം പ്രിസിഡന്റ് സാബു ജോണ്‍, KCEF ജില്ലാ പ്രിസിഡന്റ് ബിനു കാവുങ്കല്‍, ട്രെഷറര്‍ പി. കെ. വിനയകുമാര്‍, താലൂക് സെക്രട്ടറി ബാബു പീറ്റര്‍, മാര്‍ക്കോസ് ഉലഹന്നന്‍, ഡേവിഡ് ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. KCEF ജില്ലാ കമ്മിറ്റി അംഗം സുനില്‍ പി. ജോര്‍ജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!