സഹകരണബാങ്കിലെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.75 ശതമാനം പലിശ

moonamvazhi

* കേരളബാങ്കിലെ സംഘങ്ങളുടെ നിക്ഷേപത്തിന് പലിശയില്‍ മാറ്റമില്ല

* നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഇപ്പോഴും സഹകരണ ബാങ്കുകളില്‍

സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കിലെ മാറ്റം ഇടപാടുകാരില്‍ നഷ്ടമുണ്ടാക്കില്ല. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും.

പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളബാങ്കിലെ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്ന വരുന്ന പലിശയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങള്‍ക്ക് ആ സമയത്ത് നല്‍കിയിരുന്ന പലിശ തുടര്‍ന്നും ലഭിക്കും. മാര്‍ച്ച് 13മുതലാണ് പുതുക്കിയ നിരക്ക്് പ്രാബല്യത്തില്‍ വന്നത്.

പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

* 15 ദിവസം മുതല്‍ 45 ദിവസം വരെ 6ശതമാനം

* 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50ശതമാനം

* 91 ദിവസം മുതല്‍ 179 ദിവസം വരെ 7.25ശതമാനം

* 180 ദിവസം മുതല്‍ 364 ദിവസം വരെ 7.50 ശതമാനം

* ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25 ശതമാനം

* രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8 ശതമാനം

* മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കൂടുതല്‍ ലഭിക്കും

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

* 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം

* 46 ദിവസം മുതല്‍ 90 ദിവസം വരെ 6 ശതമാനം

* 91 ദിവസം മുതല്‍ 179 ദിവസം വരെ 6.25 ശതമാനം.

* 180 ദിവസം മുതല്‍ 364 ദിവസം വരെ 7 ശതമാനം

* ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8 ശതമാനം

* രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75 ശതമാനം

* മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കൂടുതല്‍ ലഭിക്കും

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്

* 15 ദിവസം മുതല്‍ 45 ദിവസം വരെ 6 ശതമാനം.

* 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50 ശതമാനം.

* 91 ദിവസം മുതല്‍ 179 ദിവസം വരെ 7.50 ശതമാനം

* 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75 ശതമാനം

* ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9 ശതമാനം

* രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 8.75 ശതമാനം

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്

* 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം

* 46 ദിവസം മുതല്‍ 90 ദിവസം വരെ 6 ശതമാനം

* 91 ദിവസം മുതല്‍ 179 ദിവസം വരെ 6.75 ശതമാനം

* 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 ശതമാനം

* ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8 ശതമാനം.

* രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം.

Leave a Reply

Your email address will not be published.