സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു സഹകരണ വകുപ്പ് ഓഡിറ്റർമാരിലെ വനിതാ കൂട്ടായ്മ

moonamvazhi

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്‌പെക്‌റ്റേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ വജ്രജൂബിലിയോട നുബന്ധിച്ച് നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് വനിതാ കൂട്ടായ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വൃക്കകളും തകരാറിലായ ഒരാൾക്ക് സഹായം നൽകും.

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്‌പെക്‌റ്റേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷനിലെ വനിതകളുടെ കൂട്ടായ്മ വനിതാ ദിനത്തോടനുബന്ധിച്ച് ഷൊര്‍ണൂരില്‍ വെച്ച് വനിതാ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കെപിസിസി രാഷ്ട്രിയ കാര്യസമിതി അംഗം അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കാതെ സഹകരണ വകുപ്പിലെ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ പീഡിപ്പിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍ വാങ്ങണം – ഷാനിമോള്‍ ഉസ്മാൻ.

കേരളത്തിൽ നിന്നുമായി 250 ഓളം വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കുടുത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ: കെ.എ. തുളസി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ലത.കെ അധ്യക്ഷയായി. സ്ത്രീകളുടെ ആന്തരിക ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ നടത്തി. വി.കെ. സുരേഷ് ബാബു ക്ലാസ്സെടുത്തു.

ഷോര്‍ണൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ സീനാ.ടി, ശ്രീകല രാജന്‍, സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.പി.ജയേഷ്, ട്രഷറര്‍ സി.പി. പ്രിയേഷ് വനിതാ ഫോറം കണ്‍വീനര്‍ സുവര്‍ണിനി, ശൈലജ.ടി.എം, ദീപ പി.ജി എന്നിവര്‍ സംസാരിച്ചു. ജോയിന്‍ സെക്രട്ടറി സുശീല.എന്‍ സ്വാഗതവും ദീപാ.ജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.