പൂക്കൃഷി വിളവെടുത്തു

moonamvazhi

എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഒക്കലില്‍ നടത്തിയ പുഷ്പക്കൃഷി വിളവെടുത്തു. വിളവെടുപ്പ് കുന്നത്തുനാട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ഹേമ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി കെ. കര്‍ണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കൂവപ്പടി പഞ്ചായത്തു മുന്‍പ്രസിഡന്റ് സി.വി. ശശി ഉത്പ്പന്നം ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷനായിരുന്നു. ബാങ്കിനടുത്തുള്ള പച്ചക്കറിസ്റ്റാളിലും പെരുമ്പാവൂരിലെ കോ-ഓപ്പ് മാര്‍ട്ടിലുമാണു പൂക്കളുടെ വില്‍പന.

ചേരാനല്ലൂര്‍ സര്‍വ്വിസ് സഹകരണ ബാങ്ക്

 

ചേരാനല്ലൂര്‍ സര്‍വ്വിസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരത്തില്‍ നടത്തിയ ജമന്തി കൃഷി വിളവെടുത്തു. ബാങ്ക് ഭരണസമിതി അംഗം ഷാലറ്റ് ജെയിംസ് നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി ദീപ കെ.ഡി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!