വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി വെണ്ണല ബാങ്കിന്റെ തണ്ണീര്‍ പന്തല്‍
അന്തരീക്ഷത്തില്‍ ചൂട് ഉയരുന്നതോടെ നിരത്തിലിറങ്ങുന്ന ജനങ്ങള്‍ ആകെ വലയുന്നു. ഈ സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ തണ്ണീര്‍പന്തലൊരുക്കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് നല്‍കിയിരിക്കുന്നു.
ഇതിന്റെ ഭാഗമായി ചൂടില്‍ വലയുന്ന നാട്ടുക്കാര്‍ക്ക് ആശ്വാസം നല്‍കുകയാണ് എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് ആലിന്‍ചുവട് വെടിയൂര്‍ മഠം ക്ഷേത്രത്തിന് സമീപം ആരംഭിച്ച തണ്ണീര്‍ പന്തല്‍. തൊട്ടടുത്തുളള വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് ഏറേയും എത്തുന്നത്. തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. എസ്.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വി.കെ.വാസു, കെ.ജി.സുരേന്ദ്രന്‍,വിനീത സക്‌സേന,ആശാകലേഷ്, എന്‍.എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വേനല്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അങ്ങേയറ്റം ആശ്വാസമാകുന്ന ഒന്നായി മാറിയിരിക്കുകയാണ് ബാങ്കിന്റെ തണ്ണീര്‍പന്തല്‍ – ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ്
സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് കഴിഞ്ഞ വര്‍ഷം പാലാരിവട്ടം ജംഗ്ഷനില്‍ തുടര്‍ച്ചയായി 45 ദിവസം ദാഹജലം വിതരണം ചെയ്തിരുന്നു. അവിടെയുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും അത് ഏറെ ആശ്വാസമായിരുന്നു.