കണ്‍സ്യൂമര്‍ ഫെഡിന്റെ റംസാന്‍ ഫെസ്റ്റ് തുടങ്ങി

Deepthi Vipin lal

കോഴിക്കോട് മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ ഫെസ്റ്റ് തുടങ്ങി. പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു.

രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന റംസാന്‍ഫെസ്റ്റില്‍ കാരക്കയും, ഡ്രൈഫ്രൂട്ട്സും മറ്റുപഴവര്‍ഗങ്ങളും ഉള്‍പ്പെടുന്ന ”റംസാന്‍ സ്പെഷ്യല്‍ കോര്‍ണര്‍” സജ്ജീകരിച്ചിട്ടിട്ടുണ്ട്. വിവിധയിനം കാരക്കകള്‍, ഡ്രൈഫ്രൂട്ടുകള്‍, പഴവര്‍ഗങ്ങള്‍, വിവിധയിനം ബിരിയാണി അരികള്‍, മസാലക്കൂട്ടുകള്‍, നെയ്യ്, ഡാല്‍ഡ, ആട്ട, മൈദ, റവ, പാല്‍, തൈര് തുടങ്ങി നോമ്പുകാലത്ത് ആവശ്യമായ എല്ലായിനങ്ങളും ഇവിടെ ലഭ്യമാകും.

റീജണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ വൈ. എം. പ്രവീണ്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!