പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് ഇന്‍സിനറേറ്റര്‍ നല്‍കി

Deepthi Vipin lal

പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക്, ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിന് ഇന്‍സിനറേറ്റര്‍ നല്‍കി. ബാങ്ക് പ്രസിഡന്റ് ചേരിയില്‍ മമ്മിയില്‍ നിന്ന് പ്രിന്‍സിപ്പാള്‍ ജോളി ജോസഫ് ഇന്‍സിനറേറ്റര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് മുഹമ്മദ് മുസ്തഫ മീമ്പിടി, ഡയറക്ടര്‍ കുന്നത്ത് നാസര്‍ എന്ന വാപ്പു, പി.ടി.എ. പ്രസിഡന്റ് കിനാതിയില്‍ സാലിഹ്, തെക്കത്ത് ഉസ്മാന്‍, പ്രധാന അധ്യാപകന്‍ പി. സക്കീര്‍ ഹുസൈന്‍, അധ്യാപകരായ ജി. ഉണ്ണികൃഷ്ണന്‍, അമ്പിളി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News