ജനങ്ങളുടെ വിശ്വാസമാണ് സഹകരണമേഖലയുടെ കരുത്ത്: മനയത്ത് ചന്ദ്രൻ

moonamvazhi

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങൾക്കുള്ള വിശ്വാസം ആണെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ആരും തന്നെ ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ (KCEC ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മലയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം കെ ഭാസ്കരൻ ,ഇ പി ദാമോദരൻ മാസ്റ്റർ, എ.ടി. ശ്രീധരൻ, പി.പി. രാജൻ, ട. കെ. ശരീഫ്, ആയാടത്തിൽ രവീന്ദ്രൻ, കെ. കെ. കൃഷ്ണൻ ,സി. കുമാരൻ, ദീപ .കെ.പി ,രാമചന്ദ്രൻ കുയ്യണ്ടി , സി.പി. രാജൻ, എൻ.കെ. സുധാകരൻ, പ്രസിത് കുമാർ, എന്നിവർ സംസാരിച്ചു. പ്രഭീഷ് ആദീയൂർ സ്വാഗതവും സുനിൽ ഓടയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!