ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് കേരള ബാങ്ക് യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്.

adminmoonam

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സംബന്ധിച്ച് കേരളബാങ്ക് യാഥാർഥ്യമാക്കാൻ സർക്കാരിന് ഒരിക്കലും സാധിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ ബാങ്ക് അല്ല, ഒരു ജില്ലാ ബാങ്കിനെയും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ഡി.എ അടക്കമുള്ള വിഷയങ്ങളിൽ തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ അധ്യക്ഷതവഹിച്ചു.

കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. സഹകാരികളായ പി.അബ്ദുൽ ഹമീദ് എം.എൽ.എ, പി.ഉബൈദുല്ല എം.എൽ.എ, എം.പി. സാജു, എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡണ്ട് അനിയൻ മാത്യു, ജനറൽ സെക്രട്ടറി സി.ഡി. ജോസൻ, സി.കെ. അബ്ദുറഹ്മാൻ, കെ.ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസും ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയനും ചേർന്നാണ് ധർണ നടത്തിയത്. ശമ്പളപരിഷ്കരണം നടപ്പാക്കുക, മലപ്പുറം ജില്ലാ ബാങ്ക് ഇല്ലാതെ കേരള ബാങ്ക് രൂപീകരിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!