കണയന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് കുണ്ടന്നൂരില്‍ ശാഖ

Deepthi Vipin lal

കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കുണ്ടന്നൂര്‍ ശാഖ ജി.സി.ഡി.എ. മുന്‍ ചെയര്‍മാന്‍ സി. എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് സി. കെ. റെജി അധ്യക്ഷത വഹിച്ചു. കൊച്ചി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. എന്‍. സുനില്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ആദ്യനിക്ഷേപം കേന്ദ്ര ബാങ്ക് റീജിയണല്‍ മാനേജര്‍ ശ്രീദേവി എസ്. തെക്കിനേഴത്ത് സ്വീകരിച്ചു. കണയന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷേര്‍ലി കുര്യാക്കോസ് അവതരിപ്പിച്ചു.

ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എന്‍. യു. ജോണ്‍കുട്ടി, സുല്‍ഫി. പി.ഇസെഡ്, സി.ജെ. ജോയ്, കെ. വി. ഷീബന്‍, സജീവ്. കെ, വി. കെ. പുരുഷോത്തമന്‍, അബ്ദുള്‍ റഹിം.എം. ഐ, കെ. എ. ചന്ദ്രന്‍, ബീന മുകുന്ദന്‍, പി. കെ. ലക്ഷ്മികുഞ്ഞമ്മ, വത്സല പവിത്രന്‍, ബാങ്ക് സെയില്‍ ഓഫീസര്‍ ജയകുമാര്‍ പി. നായര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എന്‍. എന്‍. സോമരാജന്‍ സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ. ആര്‍. മേനോന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!