കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി പുതിയ ഭരണസമിതിക്ക് എതിരില്ലാത്ത വിജയം

Deepthi Vipin lal

തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റിയിലെ പുതിയ ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ജനറല്‍ വിഭാഗത്തില്‍  സൗത്ത്  സോണില്‍ മുഹമ്മദ്‌ കുഞ്ഞ്.എ, അഡ്വ.രാജീവ്.എ, ഷംസുദ്ദീന്‍.ഇ എന്നിവരും സെന്‍ട്രല്‍ സോണില്‍ അനില്‍കുമാര്‍.എസ്, മണികണ്ഠന്‍.കെ.വി, മൊയ്തു.പി.ബി എന്നിവരും നോര്‍ത്ത് സോണില്‍ അജയന്‍ സി.വി, കൃഷ്ണന്‍ കോട്ടുമല, സുബ്രഹ്മണ്യന്‍.എന്‍ എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മില്‍മ/വ്യവസായ സംഘങ്ങള്‍ എന്നിവയിലേക്ക് രാധാകൃഷ്ണന്‍ എന്‍.ആര്‍, രാമചന്ദ്രന്‍ കെ എന്നിവരെ തിരഞ്ഞെടുത്തു.

വനിതാ സംവരണത്തില്‍ സൗത്ത് സോണില്‍ ഡോ.സുശീല.കെ, സെന്‍ട്രല്‍ സോണില്‍ ഗീത.സി.ബി, നോര്‍ത്ത് സോണില്‍ ഓമന കോക്കാടന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

എസ്.എസി/എസ്.റ്റി സംവരണത്തില്‍ വികാസ് ചക്രപാണിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗീത.സി.ബി ആണ് നിലവില്‍ സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!