ഫിനാന്‍ഷ്യല്‍ ഫ്രീഡം ഫൈറ്റേഴ്സ് അവാര്‍ഡ് കേരള ബാങ്കിന്

Deepthi Vipin lal

അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ഫിനാന്‍ഷ്യല്‍ ഫ്രീഡം ഫൈറ്റേഴ്സ് അവാര്‍ഡ് കേരള ബാങ്കിന്.  കൂടുതല്‍ എ.പി.വൈ അക്കൗണ്ടുകള്‍ ആരംഭിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് കേരള ബാങ്കിന്റെ കോഴിക്കോട് റീജിയണും കോഴിക്കോട് ക്രെഡിറ്റ് പ്രൊസസിങ് സെന്ററിനും അവാര്‍ഡുകള്‍ ലഭിച്ചത്.

ഫിനാന്‍ഷ്യല്‍ ഫ്രീഡം ഫൈറ്റേഴ്സ് അവാര്‍ഡിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച റീജിയണല്‍ ഹെഡായി കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ്, ജില്ലാതല ഹെഡായി കേരള ബാങ്ക് കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം പി ഷിബു, മികച്ച നോഡല്‍ ഓഫീസറായി കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ കെ വിജയന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2020 സെപ്തംബറിലെ വാരിയര്‍ ഓഫ് വിന്നിങ് വെനസ്ഡെ അവാര്‍ഡും കേരള ബാങ്കിന് ലഭിച്ചു.

കോഴിക്കോട് നടന്ന ചടങ്ങില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബുവില്‍നിന്നും കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അവാര്‍ഡ് ഏറ്റുവാങ്ങി. കോഴിക്കോട് സി.പി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി.ഷിബു, റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എന്‍. നവനീത് കുമാര്‍, ഐ.കെ. വിജയന്‍, ടി. സൂപ്പി, സീനിയര്‍ മാനേജര്‍മാരായ പി.കെ. ശശീന്ദ്രന്‍, കെ.ടി. അനില്‍കുമാര്‍, കെ. കെ. സജിത് കുമാര്‍, പി.സി. ടോമി, മാനേജര്‍മാരായ പി. പ്രേമാനന്ദന്‍, എം. വി. ധര്‍മജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!