പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയക്കു തറക്കല്ലിട്ടു

moonamvazhi

പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയക്കു വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ. കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായി. എ.രവീന്ദ്ര, മധു മുതിയക്കാല്‍, ടി.നാരായണന്‍, തുളസീധരന്‍ ബളാനം, എന്‍.ബാലചന്ദ്രന്‍, ബാബുരാജ്.എന്‍, രാജന്‍ പൊയ്‌നാച്ചി, ടി.ജാനകി, ഇ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ആര്‍.നിഥുന്‍ സ്വാഗതവും, ബാങ്ക് ഡയറക്ടര്‍ ഇ.രാഘവന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!