എട്ടുസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു എട്ടു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഒരുസംഘത്തില്‍ ലിക്വിഡേറ്ററെ നിയമിക്കയും മറ്റൊന്നില്‍ ക്ലെയിംനോട്ടീസ് ഇറക്കുകയും ചെയ്‌തിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ആവണീശ്വരം ഫുഡ്‌ഗ്രെയിന്‍സ് ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 885), കൊല്ലം ബീച്ച് കണ്‍സ്യൂമര്‍ സഹകരണസ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ക്യു 278), പത്തനാപുരം താലൂക്ക് കള്ളുചെത്തുവ്യവസായത്തൊഴിലാളി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 1329), പൂതക്കുളം കണ്‍സ്യൂമര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 1129), ശാസ്‌താംകോട്ട പ്രിന്റിങ് ആന്റ് പബ്ലിഷിങ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 1379), പത്തനാപുരം താലൂക്ക് എഡ്യുക്കേഷണല്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 841), കാസര്‍ഗോഡ് ജില്ലയിലെ ഗഡിനാട് സോയില്‍ വര്‍ക്കേഴ്‌സ് സഹകരണസംഘം(ക്ലിപ്‌തം നമ്പര്‍ എസ് 458), കൈതക്കാട് പൂഴിത്തൊഴിലാളിക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എസ് 514) എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

മലപ്പുറംജില്ലയിലെ പോരൂര്‍ പട്ടികജാതി സര്‍വീസ് സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എം491) ലിക്വിഡേറ്ററായി നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ വണ്ടൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു
കോട്ടയം ജില്ലയിലെ കൊട്ടാരപ്പള്ളി ക്ഷീരസഹകരണസംഘത്തിനെതിരെയുള്ള (നനപര്‍ കെ 89 ഡി- ആപ്‌കോസ്) എല്ലാ അവകാശവാദവും രണ്ടുമാസത്തിനകം തന്നെ അറിയിക്കണമെന്നു വൈക്കം ക്ഷീരവികസനയൂണിറ്റ് ഡയറി ഫാം ഇന്‍സ്‌ട്രക്ടര്‍ (ഹയര്‍ ഗ്രേഡ്) ഏപ്രില്‍ ഏഴിലെ ഗസറ്റില്‍ അറിയിച്ചു.

