നവീകരിച്ച കേരള ബാങ്ക് കല്ലോടി ശാഖ ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച കേരള ബാങ്ക് കല്ലോടി ശാഖ കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം കെ. വി. ബിജോള്‍, ഗ്രാമപഞ്ചായത്തംഗം ജോര്‍ജ്ജ് പാടക്കൂട്ടില്‍, ഫാദര്‍ ബിജു മാവറ, പി. എസ് രാമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍. നവനീത് കുമാര്‍ സ്വാഗതവും ശാഖാ മാനേജര്‍ എം. വി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News