KCEF ജില്ലാ സമ്മേളനം ആഗസ്റ്റ് 13 ന്

Deepthi Vipin lal

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ മുപ്പത്തി നാലാമത് മലപ്പുറം ജില്ലാ സമ്മേളനം 13ന് ശനിയാഴ്ച നിലമ്പൂര്‍ OCK ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9ന് പതാക ഉയര്‍ത്തും. 9:30ന് പ്രൊഫഷണല്‍ എക്‌സല്ലന്‍സ് എന്നവിഷയത്തില്‍ ജെ. സി. ഐ ദേശീയ പരിശീലകന്‍ പി. വി. സുരേന്ദ്രനാഥ് കണ്ണൂര്‍ മോട്ടിവേഷന്‍ ക്ലാസെടുക്കും.

രാവിലെ 11 മണിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.പി. അനില്‍കുമാര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ഡി.സി.സി. പ്രസിഡന്റ് അഡ്വ:വി.എസ്. ജോയ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തും.കെ. പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, വി.എ. കരീം,സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍, ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി, ടി. വി. ഉണ്ണികൃഷ്ണന്‍, എം. രാജു, എം. രാമദാസ്, പി. മുഹമ്മദ് കോയ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എം. രാമദാസ്, സെക്രട്ടറി പി. മുഹമ്മദ് കോയ, കെ. പ്രീതി, അനീഷ്മാത്യു, വില്‍ബി ജോര്‍ജ്, അനീഷ് കാറ്റാടി, സബാദ് കരുവാരകുണ്ട്, ഷിയാജ്. പി.പി.സി. പി. ഷീജ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News