സഹകരണ രംഗത്തെ മികച്ച പഞ്ചസാര ഫാക്ടറികളില്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്

Deepthi Vipin lal

സഹകരണ മേഖലയിലെ പഞ്ചസാര ഫാക്ടറികള്‍ക്കായുള്ള അപ്പക്‌സ് സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഫാക്ടറീസ് ( NFCSF ) മികച്ച സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 21 അവാര്‍ഡുകളില്‍ പത്തും മഹാരാഷ്ട്രയിലെ ഫാക്ടറികളാണു നേടിയത്. രണ്ടാം സ്ഥാനത്തെത്തിയതു ഉത്തര്‍ പ്രദേശിലെ ഫാക്ടറികളാണ്. നവംബര്‍ 16 നു ഡല്‍ഹിയിലാണ് അവാര്‍ഡ് വിതരണം നടക്കുക.

വിവിധ വിഭാഗങ്ങളിലായാണ് 21 അവാര്‍ഡുകള്‍. രാജ്യത്തെ മികച്ച സഹകരണ പഞ്ചസാര മില്ലായി തിരഞ്ഞെടുക്കപ്പെട്ടത് മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലുള്ള പാണ്ഡുരംഗ് സഹകാരി സഖര്‍ കര്‍ഖാന ലിമിറ്റഡാണ്. ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റിയയച്ചതിനുള്ള ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ വിത്തല്‍റാവു ഷിന്‍ഡെ എസ്.എസ്.കെ. ലിമിറ്റഡ് കരസ്ഥമാക്കി. ഹരിയാന, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലെ സഹകരണ പഞ്ചസാര മില്ലുകള്‍ രണ്ടു അവാര്‍ഡ് വീതവും മധ്യപ്രദേശിനു ഒരവാര്‍ഡും ലഭിച്ചു. NFCSF ന്റെ രജതജൂബിലി വര്‍ഷമായ 1985 ലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published.

Latest News