കേരളബാങ്ക്; ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നു

[email protected]

കേരളബാങ്ക് രൂപവത്കരണം സഹകരണ മേഖലയിലെ തൊഴിലവസരം ഇല്ലാതാക്കുമെന്ന് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നു. ജില്ലാബാങ്ക് ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ജില്ലാബാങ്കുകളില്‍ നിലവിലുള്ള ഒഴിവുകളില്‍ പോലും നിയമനം നടത്താതെ അപ്രഖ്യാപിത നിയമനനിരോധനമാണ് നടപ്പാക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നവംബര്‍ മൂന്നിന് മലപ്പുറത്ത് ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. ക്ലര്‍ക്ക്, കാഷ്യര്‍ മലപ്പുറം ജില്ലാകമ്മിറ്റിയാണ് സമരം നടത്തുന്നത്. കേരളാ ബാങ്ക് രൂപീകരണത്തിനു ആര്‍.ബി.ഐയില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചതിന്റെ പേരില്‍ ജില്ലാ ബാങ്കുകളില്‍ ഇനി പുതിയ നിയമനങ്ങള്‍ നടത്തരുതെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് മലപ്പുറത്ത് നടന്ന യോഗം ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് വന്ന് രണ്ട് വര്‍ഷമായിട്ടും കാര്യമായ നിയമനം നടന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ 2019 മാര്‍ച്ചിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി സ്വമേധയാ ഇല്ലാതാവും. റാങ്ക് ലിസ്റ്റ് സംരക്ഷണവും ജില്ലാ ബാങ്കില്‍ നിയമനവും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പുതിയ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുവാനും തീരുമാനിച്ചു.

പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സഹീര്‍ കാലടി ഉദ്ഘാടനം ചെയ്തു. രാജേന്ദന്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു. അമ്പിളി , പി.വിനോദ്, മുഹമ്മത് റാഫി, അനിത, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ സ്വാഗതവും, പ്രസീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News