കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സഹകരണസംഘം ആരംഭിച്ചു

moonamvazhi

കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം ആരംഭിച്ചു. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിന്ദു ശിവന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘത്തിന്റെ ഓഫീസ് ഗാന്ധിനഗര്‍ ഇ. ബാലാനന്ദന്‍ മന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. സംഘത്തിന്റെ ലോഗോ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പ്രകാശിപ്പിച്ചു. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് ആദ്യനിക്ഷേപം സ്വീകരിച്ചു.

അംഗത്വവിതരണം സിഐടിയു സംസ്ഥാന ട്രഷറര്‍ കെ .ഗിരീഷ് കുമാറും ചിട്ടി ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി ആര്‍. പ്രദീപ്കുമാറും ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പി.എം. ഇസ്മയില്‍, എം.ഡി എം.സലിം, ജോയിന്റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്താ, കെ.ജെ. ജിജു, കെ.എം.ഷാജി, ടി.എസ് ഷീബ, വി.കെ.രാജേഷ്, എം.എസ്. സമഗ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.