മുതലമട ( കിഴക്ക് ) ക്ഷീര സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സമ്മാനിച്ചു

moonamvazhi

ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മലബാറിലെ ഏറ്റവും മികച്ച പാലുല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പാലക്കാട് മുതലമട (കിഴക്ക് ) ക്ഷീര വ്യവസായ സഹകരണ സംഘത്തിന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

ലാഭം കൊയ്യാന്‍ മാത്രമുള്ളതല്ല സഹകരണ സംഘം. അതിലുപരി അതിലുള്ള ആളുകളുടെ മാനസികമായ സംതൃപ്തി കൂടി അതിലുണ്ട് എന്നതാണ് ഒരു സഹകരണ സംഘത്തിന്റെ മഹത്വം. സഹകരണ സംഘങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ കേരളം നിലനിന്നു പോകുന്നത്. കര്‍ഷകരെ ആദരിക്കുന്ന കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. – മേയര്‍ പറഞ്ഞു.

ചാലപ്പുറത്ത് ബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാ മനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയരക്ടര്‍ അഡ്വ. ടി.എം. വേലായുധന്‍ ബഹുമതിപത്രം സമര്‍പ്പിച്ചു. ഡയരക്ടര്‍ അഡ്വ. എ. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ രശ്മി.ആര്‍, അസി.രജിസ്ട്രാര്‍ വാസന്തി. ആര്‍, ബാങ്ക് ഡയരക്ടര്‍ പി.എ. ജയപ്രകാശ് എന്നിവര്‍ ആശംസ നേര്‍ന്നു. ഈ അവാര്‍ഡ് സംഘത്തിന് ഏറെ അഭിമാനകരമാണെന്ന് മറുപടി പ്രസംഗത്തില്‍ പാലക്കാട് മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സഹകരണ സംഘ പ്രസിഡന്റ് പി.മാധവന്‍ പറഞ്ഞു.

അവാര്‍ഡ് നിര്‍ണയ സമിതി കണ്‍വീനര്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!