വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കൊടിയത്തൂര്‍ സഹകരണ ബാങ്ക്

Deepthi Vipin lal

വിഷ രഹിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിപുലമായ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. സഹകരണ വകുപ്പിന്റെ പിന്തുണയോടെ പത്ത് ഏക്കര്‍ സ്ഥലത്താണ് കൃഷിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം ചെറുവാടി താഴത്തുംമുറി പാടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ കാര്‍ഷിക ക്ലബുകള്‍, സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, രാഷ്ട്രീയ – യുവജന സംഘടനകള്‍ എന്നീ കൂട്ടായ്മകള്‍ വഴിയാണ് ബാങ്ക് പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ഡയരക്ടര്‍മാരായ എ.സി. നിസാര്‍ ബാബു, മമ്മദ് കുട്ടി കുറുവാടങ്ങല്‍, ഷാജു പ്ലാതോട്ടത്തില്‍ ,ഷൈജു. എ.പി., ഉണ്ണിക്കോയ എം.കെ. നൂര്‍ജഹാന്‍ ഉച്ചക്കാവില്‍, അല്‍ഫോന്‍സ ബിജു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, കൃഷി ഓഫീസര്‍ കെ.ടി. ഫെബിത, ബച്ചു ചെറുവാടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!