വികാസ്‌ സൗഹാര്‍ദസഹകരണബാങ്കില്‍ 46 ഒഴിവുകള്‍

Moonamvazhi

കര്‍ണാടകത്തിലെ വിജയനഗരജില്ലയിലെ ഹോസപേട്ട്‌ ആസ്ഥാനമാക്കിയുള്ളതും കര്‍ണാടകത്തില്‍ 18 ശാഖകളുള്ളതുമായ അര്‍ബന്‍സഹകരണബാങ്കായ വികാസ്‌ സൗഹാര്‍ദകോഓപ്പറേറ്റീവ്‌ ബാങ്കില്‍ ബ്രാഞ്ച്‌ മാനേജര്‍/സീനിയര്‍ ഓഫീസറുടെ പത്തും, ഓഡിറ്ററുടെ നാലും, ലോഓഫീസറുടെ രണ്ടും, പ്രൊബേഷണറി ഓഫീസറുടെ ഇരുപതും, റിക്കവറി അസിസ്റ്റന്റ്‌/ ജൂനിയര്‍ അസിസ്റ്റന്റിന്റെ പത്തും ഒഴിവുണ്ട്‌. ബാങ്കിന്റെ സൈറ്റിലെ ഗൂഗിള്‍ഫോമില്‍ ഫീസ്‌ സഹിതം ഏപ്രില്‍ 24നകം അപേക്ഷിക്കണം. പ്രൊബേഷണറി ഓഫീസര്‍ തസ്‌തികയിലേക്ക്‌ ഏപ്രില്‍ 26നു 11മണിക്ക്‌ ഓണ്‍ലൈന്‍പരീക്ഷ നടത്തും. അന്നു വൈകിട്ടു ഫലമറിയാം. ഹോസപേട്ടിലായിരിക്കും പരീക്ഷ. പിറ്റേന്ന്‌ അഭിമുഖമുണ്ടാകും. മറ്റുതസ്‌തികകളിലേക്ക്‌ അഭിമുഖമം മാത്രമേ ഉണ്ടാകൂ. അഞ്ഞൂറുരൂപയാണ്‌ എല്ലാതസ്‌തികയുടെയും ഫീസ്‌. പ്രൊബേഷറി ഓഫീസര്‍, റിക്കവറി അസിസ്റ്റന്റ്‌/ ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്‌തികകളുടെ പ്രായപരിധി മുപ്പതുവയസ്സും മറ്റുതസ്‌തികകളുടെത്‌ മുപ്പത്തഞ്ചുവയസ്സുമാണ്‌. 2026 ഏപ്രില്‍ ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കുക. സംശയങ്ങള്‍ തീര്‍ക്കാന്‍ 6364468045 എന്ന നമ്പരില്‍ വിളിക്കുകയോ [email protected][email protected] ലേക്ക്‌ ഇ-മെയില്‍ അയക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ https://vikas.bank.inhttps://vikas.bank.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ബിരുദവും സാങ്കേതികവിദ്യാ-സോഫ്‌റ്റുസ്‌കില്ലുകളുമുള്ളവര്‍ക്കു ബ്രാഞ്ച്‌ മാനേജര്‍/സീനിയര്‍ ഓഫീസര്‍ തസ്‌തികയിലേക്കു അപേക്ഷിക്കാം.ഫിനാന്‍സ്‌ ആന്റ്‌ ബാങ്കിങ്ങില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കു മുന്‍ഗണന. ബാങ്കിങ്‌, ധനകാര്യം,എന്‍ബിഎഫ്‌സി, നിയമസ്ഥാപനങ്ങള്‍തുടങ്ങിയവയില്‍ അഞ്ചുകൊല്ലമെങ്കിലും മാനേജീരിയല്‍തസ്‌തികയില്‍ പ്രവര്‍ത്തിച്ചിരിക്കണം. ദൈനംദിനബാങ്കിങ്‌ പ്രവര്‍ത്തനവും അക്കൗണ്ടിങ്ങും നന്നായി അറിഞ്ഞിരിക്കണം. കന്നഡയും ഇംഗ്ലീഷും ഹിന്ദിയും മറ്റേതെങ്കിലും ഭാഷയും അറിഞ്ഞിരിക്കണം.

ഓഡിറ്റര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ കോമേഴ്‌സ്‌/അക്കൗണ്ടിങ്‌ ബിരുദത്തോടൊപ്പം ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌, സിഎംഎ, സോഫ്‌റ്റുസ്‌കില്ലുകള്‍ എന്നിവയുണ്ടായിരിക്കണം. ഓഡിറ്റിങ്ങില്‍ സ്‌പെഷ്യലൈസ്‌ഡ്‌ യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. അഞ്ചുകൊല്ലം പരിചയം വേണം. ഇത്‌്‌ ഓഡിറ്റിങ്ങിലായിരിക്കണം. ബാങ്ക്‌ ഓഡിറ്റിലാണെങ്കില്‍ കൂടുതല്‍ നല്ലത്‌. ഓഡിറ്റ്‌ സ്ഥാപനങ്ങള്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സ്ഥാപനങ്ങള്‍, നികുതികണ്‍സള്‍ട്ടന്‍സിസ്ഥാപനങ്ങള്‍, ടിഡിഎസും ജിഎസ്‌ടിയും പിഎഫും പി.റ്റി.യുമടങ്ങുന്ന നികുതിസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രവൃത്തിപരിചയമാണ്‌ ഉദ്ദേശിക്കുന്നത്‌. കന്നഡയും ഇംഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം. എംഎസ്‌ എക്‌സലിലും എംഎസ്‌ വേഡിലും ടാലിയിലും മറ്റും പ്രാവീണ്യം വേണം.

നിയമബിരുദധാരികള്‍ക്കു ലോ ഓഫീസര്‍തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. നിയമത്തില്‍ ബിരുദാനന്തരബിരുദവും പ്രായോഗികപരിചയവുമുള്ളവര്‍ക്കു മുന്‍ഗണന. അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. ജില്ലാക്കോടതികളിലും ഹൈക്കോടതികളിലും സീനിയര്‍ അഭിഭാഷകരുടെ കീഴില്‍ ബാങ്ക്‌ റിക്കവറി കേസുകളും സിവില്‍ കേസുകളും കൈകാര്യം ചെയ്‌തായിരിക്കണം പരിചയം. സ്യൂട്ട്‌ഫയല്‍ഡ്‌ കേസുകള്‍ പരിചിതമായിരിക്കണം. ഡിആര്‍ടി കേസുകള്‍, ആര്‍ബിട്രേഷന്‍ കോടതികളില്‍ ദാവാ പഞ്ചായത്തുകേസുകള്‍ കൈകാര്യം ചെയ്‌തു സഹകരണനിയമങ്ങളിലും ചട്ടങ്ങളിലും നല്ല പരിജ്ഞാനം വേണം. കന്നഡയും ഇംഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ബിരുദധാരികള്‍ക്കു പ്രൊബേഷണറി ഓഫീസര്‍തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. കോമേഴ്‌സിലോ ബാങ്കിങ്ങിലോ അക്കൗണ്ടിങ്ങിലോ ബിരുദമുള്ളവര്‍ക്കു മുന്‍ഗണന. പുതുതായി യോഗ്യതനേടിയവര്‍ക്കും അപേക്ഷിക്കാമെങ്കിലും ധനകാര്യമേഖലകളിലും ബാങ്കിങ്‌്‌ മേഖലയിലും പരിചയമുള്ളവര്‍ക്കു മുന്‍ഗണന. കന്നഡയും ഇംഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം. മറ്റുഭാഷകളും അറിയാവുന്നവര്‍ക്കു മുന്‍ഗണന.

എസ്‌എസ്‌എല്‍സി ജയിച്ചവര്‍ക്കു റിക്കവറി അസിസ്റ്റന്റ്‌/ ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. ധനകാര്യസ്ഥാപനങ്ങളില്‍ വായ്‌പ തിരിച്ചുപിടിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. കന്നഡയും മറ്റേതെങ്കിലും പ്രാദേശികഭാഷയും അറിഞ്ഞിരിക്കണം. ഇംഗ്ലീഷില്‍ അടിസ്ഥാനപരിജ്ഞാനമുള്ളവര്‍ക്കു മുന്‍ഗണന.

 

Moonamvazhi

Authorize Writer

Moonamvazhi has 1066 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!