മത്സ്യഫെഡില്‍ ഓപ്പറേറ്റര്‍ ട്രെയിനികളുടെ ഒഴിവുകള്‍

moonamvazhi
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്റെ (മത്സ്യഫെഡ്) തിരുവനന്തപുരം, എറണാകുളം വലനിര്‍മാണശാലകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍ ട്രെയിനികളെ നിയമിക്കും.
12000 രൂപയാണു സഞ്ചിതവേതനം. 15 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സി.പാസ്സായവരും ഫിറ്റര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ട്രേഡുകളിലൊന്നില്‍ ഐ.ടി.ഐ.യോ എന്‍.ടി.സി.യോ എന്‍.എ.സി.യോ ജയിച്ചവരുമായിരിക്കണം. പൊതുവിഭാഗക്കാര്‍ക്കു 40വയസ്സും ഒബി.സി.ക്ക് 43 വയസ്സും എസ്.സി-എസ്.ടി.വിഭാഗക്കാര്‍ക്കു 45വയസ്സും ആണ് ഉയര്‍ന്ന പ്രായപരിധി. വിദ്യാഭ്യാസയോഗ്യത, ജനനത്തിയതി, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷി്‌ക്കേണ്ടത്. ജൂലൈ 30നു വൈകിട്ട് അഞ്ചിനുമുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. മാനേജിങ് ഡയറക്ടര്‍, മത്സ്യഫെഡ് കേന്ദ്ര ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം 695009 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് വ്യക്തമായി എഴുതിയിരിക്കണം. വൈകിക്കിട്ടുന്നതും അപൂര്‍ണവും അപേക്ഷകര്‍ക്കു നിര്‍ദിഷ്ടയോഗ്യതയില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. വെബ്‌സൈറ്റ് : www.matsyafed.in