വി.എസ്.പത്മകുമാര്‍ ഉള്ളൂര്‍ ബാങ്ക് പ്രസിഡന്റ്

moonamvazhi
തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റായി വി.എസ്. പത്മകുമാറിനെയും വൈസ്പ്രസിഡന്റായി എ. വിജയനെയും തിരഞ്ഞെടുത്തു. വി. ബൈജു, ആര്‍. മഹേന്ദ്രബാബു, എസ്. ലിജു, എന്‍. വിജയന്‍, ആര്‍. ശരത്ചന്ദ്രന്‍നായര്‍, എസ്. ഷാനവാസ്, എല്‍.എസ്. സാജു, എസ്. സുദര്‍ശനന്‍പിള്ള, ചിത്രാഷാജി, വി.ശാലിനി, ടി.ബി. ശ്രീറാം, എ. ബിനു, ജി. അരുണിമ എന്നിവരാണു മറ്റുഭരണസമിതിയംഗങ്ങള്‍. എല്‍.ഡി.എഫ്.പാനലിലുള്ളവരാണു ജയിച്ചവരെല്ലാം. പ്രസിഡന്റ് വി.എസ്. പത്മകുമാര്‍ സി.പി.ഐ(എം)ജില്ലാകമ്മറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാനജോയിന്റ് സെക്രട്ടറിയുമാണ്.