സഹകരണഅക്കാദമിയുടെ ആദ്യനഴ്‌സിങ് കോളേജ് ഉദ്ഘാടനം ചെയ്തു

moonamvazhi

പ്രൊഫഷണല്‍വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്പ്) ആദ്യനഴ്‌സിങ് കോളേജ് പുന്നപ്ര അക്ഷരനഗരിയില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാനം ചെയ്തു. സര്‍ക്കാരിന്റെ നാലാം നൂറുദിനകര്‍മപരിപാടിയുടെ ഭാഗമാണിത്. ഇവിടെ എം.എസ്‌സി (നഴ്‌സിങ്) തുടങ്ങുമെന്നു മന്ത്രി പറഞ്ഞു. കേപ്പ് നാലു നഴ്‌സിങ് സ്‌കൂള്‍കൂടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എച്ച്. സലാം എം.എല്‍.എ അധ്യക്ഷനായി. കേപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്രവടക്ക് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സജിത സതീശന്‍, ജില്ലാപഞ്ചായത്തംഗം ഗീതാബാബു, പഞ്ചായത്തു വൈസ്പ്രസിഡന്റ് എ.പി. സരിത, അംഗങ്ങളായ സാജന്‍ എബ്രഹാം, സുരേഷബാബു, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. റൂബി ജോണ്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.എസ്. അജിത്പ്രസാദ്, ഡോ.എന്‍. അരുണ്‍, ഡോ. റൂബിന്‍ വി വര്‍ഗീസ്, ഡോ. ഇന്ദുലേഖ, സി.പി.എം. ഏരിയാസെക്രട്ടറി എ. ഓമനക്കുട്ടന്‍, കേപ്പ് ഡയറക്ടര്‍ ഡോ. വി.ഐ. താജുദ്ദീന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഒമ്പത് എഞ്ചിനിയറിങ് കോളേജും രണ്ടു മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സാഗര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സ്‌കില്‍ ആന്റ് നോളജ് ഡെവലപ്‌മെന്റ് സെന്ററും നടത്തുന്ന കേപ്പിന്റെ പുതിയ സംരംഭമായ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ ബി.എസ്‌സി. നഴ്‌സിങ്ങിന് 50 സീറ്റാണുള്ളത്.