സഹകരണക്ഷേമബോര്‍ഡ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു

moonamvazhi
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സഹകരണസംഘം ജീവനക്കാരുടെ ക്ഷേമബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള 2023-24 അധ്യയനവര്‍ഷത്തെ ക്യാഷ് അവാര്‍ഡാണ് ഇത്. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി.ആന്റ് ബി.എം, ജെ.ഡി.സി, സഹകരണം ഐച്ഛികവിഷയമായി പഠിച്ച ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി, ബി.ടെക്, എം.ടെക്, ബി.എസ്.സി. നഴ്‌സിങ്, അവയുടെ ബിരുദാനന്തരബിരുദം, മറ്റെല്ലാത്തരത്തിലുമുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ എന്നിവ അവാര്‍ഡിനു പരിഗണിക്കും. വിദ്യാഭ്യാസവകുപ്പു സംഘടിപ്പിക്കുന്ന സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ചവര്‍ക്കും സ്‌പോര്‍ട്‌സില്‍ സ്‌കൂള്‍ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നുംരണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ദേശീയതലമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും കോളേജ്തലത്തില്‍ അന്തര്‍ സര്‍വകലാശാലാമത്സരങ്ങളില്‍ ആദ്യമൂന്നുസ്ഥാനങ്ങള്‍ നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ബോര്‍ഡിന്റെ www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 02/2024 നമ്പര്‍ സര്‍ക്കുലറായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 31 ആണ്. അപേക്ഷകള്‍ അതാത് റീജിയണല്‍ ഓഫീസുകളിലാണു സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ 9995506280 എന്ന ഫോണ്‍നമ്പരില്‍ അറിയാം.