പള്ളിയാക്കല്‍ ബാങ്ക് പൊക്കാളിക്കൊയ്ത്തുല്‍സവം നടത്തി

moonamvazhi

എർണാകുളം പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ പൊക്കാളികര്‍ഷകസ്വാശ്രയഗ്രൂപ്പിന്റെ കൊയ്ത്തുല്‍സവം പൊക്കാളി കര്‍ഷകന്‍ പി.പി. ഏലിയാസിന്റെ കൃഷിയിടത്തില്‍ സഹകരണജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ജോസാല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായി. ഏഴിക്കര ഗ്രാമപഞ്ചായത്തുപ്രസിഡന്റ് എം.എസ്. രതീഷ് മുഖ്യാതിഥിയായി. സഹകരണഅസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) സുമേഷ് എസ്. ഭട്ട്, സര്‍ക്കിള്‍ സഹകരണയൂണിയന്‍ മുന്‍ ചെയര്‍മാന്‍ പി.പി. അജിത്കുമാര്‍, കൃഷിഅസിസ്റ്റന്റ് ശ്യാംകുമാര്‍, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ എന്നിവര്‍ സംസാരിച്ചു.