ഒക്കല്‍ ബാങ്ക് തെങ്ങിന്‍തൈകള്‍ നല്‍കി

moonamvazhi
എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 5000 ഒറിജിനല്‍ കുറ്റ്യാടി തെങ്ങിന്‍തൈകളും 10.000 കോട്ടണ്‍ ക്യാരിബാഗുകളും വിതരണം ചെയ്തു. സഹകരണവകുപ്പു മുന്‍സെക്രട്ടറി മിനിആന്റണി ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷനായിരുന്നു. കോട്ടണ്‍ ക്യാരിബാഗ് ബാങ്കുപരിധിയിലെ എല്ലാവീട്ടിലും എത്തിക്കും. ഒരുവര്‍ഷംമുമ്പു കുറ്റ്യാടിയില്‍നിന്നു വിത്തുതേങ്ങകള്‍ വാങ്ങി സംഭരിച്ചു ശാസ്ത്രീയമായി പാകിമുളപ്പിച്ച തെങ്ങിന്‍ തൈകള്‍ സ്ബ്‌സിഡി നിരക്കിലാണു ബാങ്കംഗങ്ങള്‍ക്കു നല്‍കുന്നത്. ബാങ്കങ്കണത്തില്‍ ടി.വി. മോഹനന്‍ പ്ലാവിന്‍തൈ നട്ടു.

Leave a Reply

Your email address will not be published.