കിക്മ എം.ബി.എ. അഭിമുഖം 22ന്
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുല്‍ടൈം) 2024-26 ബാച്ചിലേക്കുള്ള പ്രവേശനഅഭിമുഖം ജൂലൈ 22 തിങ്കളാഴ്ച രവിലെ 10 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ കോളേജ് കാമ്പസില്‍ നടത്തും. കേരളസര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരമുള്ള ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ഇരട്ടസ്പെഷ്യലൈസേഷന് അവസരമുണ്ട്. 50%മാര്‍ക്കില്‍ കുറയാത്ത ബിരുദമാണു യോഗ്യത. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്കും പ്രത്യേകസീറ്റുസംവരണമുണ്ട്. ഒ.ഇ.സി/ എസ്.സി/ എസ്.ടി വിദ്യാര്ഖികള്ക്കു ഫീസാനുകൂല്യമുണ്ട്. കൂടുതല്‍ വിവരം www.kicma.ac.in എന്ന വെബ്സൈറ്റിലും 8547618290, 9188001600 എന്നീ ഫോണ്‍നമ്പരുകളിലും അറിയാം.
Click here for more details ;MVR-Scheme