കിക്മ എം.ബി.എ ഇന്റര്‍വ്യൂ 18ന്

moonamvazhi
സംസ്ഥാന സഹകരണയൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേക്കുള്ള അഡ്മിഷന്‍ ഇന്റര്‍വ്യൂ മെയ് 18നു രാവിലെ 10മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ കാമ്പസില്‍ നടത്തും. കേരളസര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യു.വിന്റൈയും അംഗീകാരമുള്ള കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യാമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഇരട്ട സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്കും സംവരണവുമുണ്ട്. ഒ.ഇ.സി, എസ്.സി, എസ്.ടി. വിദ്യാര്‍ഥികള്‍ക്കു ഫീസാനുകൂല്യവും. കൂടുതല്‍ വിവരങ്ങള്‍ 8547618290, 9188001600 എന്നീ ഫോണ്‍നമ്പരുകളിലും https://www.kicma.ac.in എന്ന വെബ്‌സൈറ്റിലും കിട്ടും.

Leave a Reply

Your email address will not be published.