സെക്രട്ടറി ഫോറം യാത്രയയപ്പു നല്‍കി

moonamvazhi
പത്തനംതിട്ട ജില്ലയിലെ വിരമിക്കുന്ന സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു തിരുവല്ലയിലെ സഹകരണബാങ്ക് സെക്രട്ടറി ഫോറം യാത്രയയപ്പു നല്‍കി. ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, ജോയിന്റ് ഡയറക്ടര്‍ ജയശ്രീ, മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനസെക്രട്ടറിയുമായ വി.ജെ. റെജി എന്നിവര്‍ക്കാണു യാത്രയയപ്പു നല്‍കിയത്.
ഫോറം പ്രസിഡന്റ് പി.ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.കെ. അജിതകുമാരി, ഫോറം സെക്രട്ടറി കെ. വിപിന്‍, ഖജാന്‍ജി സി. സേതു, വിശാഖ്കുമാര്‍, അനിത, സരിത, മുരളീധരക്കൈമള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.