സഹകരണ മേഖലയ്ക്ക് എതിരായ ഏതു നീക്കവും തടയും- കൊടിക്കുന്നില്‍ സുരേഷ്

Moonamvazhi

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയ്ക്ക് എതിരായ ഏതു നീക്കവും തടയുമെന്ന് കേന്ദ്ര സഹകരണ പാര്‍ലമെന്ററി സബ് കമ്മിറ്റി അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍ ഉള്‍പ്പെടെയുള്ള കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് അംഗങ്ങളായ 18 പേര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനു തന്നെ മാതൃകയാണ്. എന്നാല്‍, ഇന്ന് കേരളത്തിലെ നിക്ഷേപകരേയും ഇടപാടുകാരെയും നിരാശരാക്കുന്ന നയസമീപനങ്ങള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. എം.വിന്‍സന്റ് എം.എല്‍.എ. ഉപഹാരം നല്‍കി. സംസ്ഥാന പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാര്‍ കരകുളം കൃഷ്ണപ്പിള്ള, തിരുവനന്തപുരം മുന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ.ജി. സുബോധന്‍, ഇ. ഷംസുദ്ദീന്‍, മുന്‍ വിവരാവകാശ കമ്മീഷന്‍ അംഗം അഡ്വ. വിതുര ശശി, ഐ.എന്‍.ടി.യു.സി. ജില്ലാപ്രസിഡന്റ് വി.ആര്‍. പ്രതാപന്‍, സംഘടനാനേതാക്കളായ സന്തോഷ്‌കുമാര്‍, എസ്.എം. സുരേഷ് കുമാര്‍, എസ്. സജികുമാര്‍, സജു കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കേരളാബാങ്കിലെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ജനറല്‍ മാനേജര്‍ ജി. സുരേഷ്‌കുമാര്‍, ഡപ്യൂട്ടി ജനറല്‍ മാനേജറന്മാരായ കെ. ചന്ദ്രശേഖരന്‍ നായര്‍, വി.മായ, ജെ.സജീവ്, മറ്റ് വിവിധ തസ്തികയിലുള്ള അബ്ദുള്‍ ജലീല്‍, പി.ശ്രീകുമാര്‍, കെ. ചന്ദ്രകുമാര്‍, എസ്.എസ്. മിനി കുമാരി , എച്ച്. സൂസി , ടി.സി. വിജയകുമാരി, എം.സുധാകുമാരി, സി.ശ്രീലേഖ, എന്‍. ശോഭനകുമാരി , കെ.പ്രദീപ്, ആര്‍.ശ്രീലത, സി.പി. ലൂസി എന്നിവരെ സമ്മേളനം ആദരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi