കേരളബാങ്ക് മല്‍സ്യക്കര്‍ഷകര്‍ക്കു വായ്പാശില്‍പശാല നടത്തി
കേരളബാങ്ക് മട്ടാഞ്ചേരി ശാഖ മല്‍സ്യക്കര്‍ഷകര്‍ക്കുള്ള വായ്പാപദ്ധതികളെപ്പറ്റി ശില്‍പശാല നടത്തി. ചുള്ളിക്കല്‍ എം.കെ. രാഘവന്‍ഹാളില്‍ നടന്ന ശില്‍പശാല കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളബാങ്ക് റിസോഴ്‌സ് പേഴ്‌സണ്‍ കുമാര്‍ അധ്യക്ഷനായി. ശാഖാമാനേജര്‍ ആര്‍. ശ്യാംരാജ്, പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍, മല്‍സ്യത്തൊഴിലാളി കടാശ്വാസകമ്മീഷനംഗം ആന്റണി ഷീലന്‍, ബാങ്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി സക്കറിയ, എ.ഡി.എ.കെ. ഫാം മാനേജര്‍ ജോസഫ് കെ.എം, എം.പി.ഇ.ഡി.എ. ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മഞ്ജുഷ, കേരളബാങ്ക് എറണാകുളം ഏരിയാമാനേജര്‍ രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. തൃപ്പൂണിത്തുറ, ഞാറക്കല്‍, കൊച്ചി മണ്ഡലങ്ങളിലെ മുന്നൂറോളം പരമ്പരാഗത മല്‍സ്യക്കര്‍ഷകരും ഫാംകര്‍ഷകരും പങ്കെടുത്തു.