വായ്പാമേഖല ശക്തമാക്കാന്‍ കേരളബാങ്കും പ്രാഥമികസംഘങ്ങളും പദ്ധതി തയ്യാറാക്കും

moonamvazhi
സഹകരണ വായ്പാമേഖലയെ ശക്തപ്പെടുത്താന്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുമായി ചേര്‍ന്നു കര്‍മപദ്ധതി തയ്യാറാക്കാന്‍ കേരളബാങ്ക് തീരുമാനിച്ചു. ബാങ്ക് കൊച്ചിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികകാര്‍ഷികസഹകരണസംഘം പ്രതിനിധികളുമായി നടത്തിയ ബിസിനസ്മീറ്റിലാണ് ഈ തീരുമാനം. മീറ്റില്‍ സംഘങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കാനും തീരുമാനിച്ചു.
എറണാകുളം അബാദ്പ്ലാസയില്‍ നടന്ന മീറ്റ് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതിയംഗം എസ്. ഹരിശങ്കര്‍ അധ്യക്ഷനായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ മുഖ്യാതിഥിയായിരുന്നു. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം മാണി വിതയത്തില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍, ചീഫ്ജനറല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് സി, ജനറല്‍ മാനേജര്‍ ജോളി ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിവിധജില്ലകളെ പ്രതിനിധാനംചെയ്തു തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.