ഐ.സി.എമ്മുകളില്‍ എച്ച്.ഡി.സി.എം. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

moonamvazhi

ദേശീയ സഹകരണ പരിശീലന കൗണ്‍സില്‍ (എന്‍.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലെയും കണ്ണൂര്‍ പറശ്ശിനിക്കടവിലെയും സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (ഐ.സി.എം) നടത്തുന്ന ഒരുവര്‍ഷ സഹകരണമാനേജ്‌മെന്റ് ഹയര്‍ഡിപ്ലോമ കോഴ്‌സിന് (എച്ച്.ഡി.സി.എം) അപേക്ഷ ക്ഷണിച്ചു. അംഗീകൃതബിരുദമാണു യോഗ്യത. സഹകരണസ്ഥാപനജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഓഗസ്റ്റില്‍ കോഴ്‌സ് തുടങ്ങും. കൂടുതല്‍ വിവരം www.icmtvm.org, www.icmkannur.org എന്നീ വെബ്‌സൈറ്റുകളിലും 9495953602, 9946793893, 9048582462, 8089564997 എന്നീ ഫോണ്‍നമ്പരുകളിലും കിട്ടും.

 

Leave a Reply

Your email address will not be published.