സഹകരണവകുപ്പില്‍ സ്ഥാനക്കയറ്റം

moonamvazhi
സഹകരണവകുപ്പില്‍ വിവിധ തസ്തികകളില്‍ അര്‍ഹരായവര്‍ക്കു സ്ഥാനക്കയറ്റം നല്‍കി ഉത്തവായി. തിരുവനന്തപുരം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇ. നിസാമുദ്ദീനു സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനിലെ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍/ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. ഇതുമൂലം ഒഴിവുവന്ന സ്ഥാനത്തേക്കു കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ഷാജി ജെ. ജോണിനു സ്ഥാനക്കയറ്റം നല്‍കി. ഷാജി ജെ. ജോണിന്റെ മുന്‍തസ്തികയിലേക്കു കൊല്ലം പരവൂര്‍ എസ്.എന്‍.വി.ആര്‍.സി.
ബാങ്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍/ആര്‍ബിട്രേറ്റര്‍ കം സെയില്‍സ് ഓഫീസര്‍ എസ്. ഉഷയ്ക്കു സ്ഥാനക്കയറ്റംകൊടുത്തു.
കണ്ണൂര്‍ ചൊവ്വ സഹകരണറൂറല്‍ ബാങ്കിലെ സഹകരണഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍/ കണ്‍കറന്റ് ഓഡിറ്റര്‍ എം.കെ. മൃദുലയെ തിരുവനന്തപുരം സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്ലാനിങ് ആന്റ് ഐ.സി.ഡി.പി) ആയി സ്ഥാനക്കയറ്റത്തോടെ നിയമിച്ചു.
തൃശ്ശൂര്‍ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ. രവീന്ദ്രനു സംസ്ഥാനസഹകരണബാങ്ക് ആലപ്പുഴ റീജിയണിലെ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍/ആര്‍ബിട്രേറ്റര്‍ ആയി ഉദ്യോഗക്കയറ്റം നല്‍കി.
കൊല്ലം കുന്നത്തൂര്‍ (ശാസ്താംകോട്ട) സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ജെ. ശോഭനയെ സംസ്ഥാന സഹകരണ ബാങ്കിന്റെ തൃശ്ശൂര്‍ റീജിയണിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍/ ആര്‍ബിട്രേറ്റര്‍ ആയി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് സര്‍വന്റ്‌സ് സഹകരണസംഘത്തിലെ സഹകരണഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍/ കണ്‍കറന്റ് ഓഡിറ്റര്‍ ജി. ശ്രീജയയെ തിരുവനന്തപുരം സഹകരണപരിശീലനകേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍/ പ്രിന്‍സിപ്പല്‍ ആയി സ്ഥാനക്കയറ്റത്തോടെ നിയമിച്ചു. ഇവരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുജോലി ഉള്ളവര്‍ക്ക് അതു പൂര്‍ത്തിയായശേഷമേ വിടുതല്‍ നല്‍കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.