ജെഡിസി കോഴ്‌സ്‌-പരീക്ഷാഫീസിളവുകള്‍ കിട്ടുക പരിശീലനം പൂര്‍ത്തിയാക്കിയശേഷം

Moonamvazhi

സഹകരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാനസഹകരണയൂണിന്റെ പരിശീലനകേന്ദ്രങ്ങളില്‍നിന്നു സഹകരണജൂനിയര്‍ ഡിപ്ലോമ (ജെഡിസി) പരിശീലനം നേടാന്‍ കോഴ്‌സ്‌ ഫീസ്‌, പരീക്ഷാഫീസ്‌ എന്നിവയില്‍ ഇളവു കിട്ടുന്നതു കോഴ്‌സ്‌ വിജയകരമായി പൂര്‍ത്തിയാക്കിയശേഷമായിരിക്കും (സര്‍ക്കുലര്‍ നമ്പര്‍ 15/2026). കോഴ്‌സ്‌ ജയിച്ചശേഷം നിര്‍ദിഷ്ടമാതൃകയില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഇളവായോ ഗ്രാന്റായോ അത്‌ അനുവദിക്കും. ഓരോവര്‍ഷവും ആദ്യം അപേക്ഷിക്കുന്ന 400 പേര്‍ക്കു മുന്‍ഗണനാക്രമത്തില്‍ ഇതു കിട്ടും. സഹകരണസംഘം രജിസ്‌ട്രാറുടെ പേരില്‍ കേരളബാങ്കിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസനിധിയില്‍നിന്നാണു തുക കിട്ടുക.

സഹകരണസംഘം രജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായിരിക്കണം, സംസ്ഥാനസഹകരണയൂണിയനു കീഴിലുള്ള പരിശീലനസ്ഥാപനങ്ങളില്‍നിന്നു ജെഡിസി വിജയിച്ചവരായിരിക്കണം എന്നിവയാണു മാനദണ്ഡങ്ങള്‍. നിശ്ചിതമാതൃകയിലുള്ള അപേക്ഷയുടെ നാലുപകര്‍പ്പുകള്‍ സഹകരണയൂണിയന്‍വഴി സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കണം. സഹകരണസംഘംരജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ആണെന്ന രേഖയും സ്‌്‌കീമിലെ നിബന്ധനകള്‍ പാലിച്ചെന്ന സത്യവാങ്‌മൂലവും അപേക്ഷയോടൊപ്പം വേണം.

Moonamvazhi

Authorize Writer

Moonamvazhi has 1068 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!