പിണറായി ബാങ്കിന്റെ മിനിഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്

moonamvazhi

പിണറായി സര്‍വീസ് സഹകരണബാങ്കിന്റെ ആധുനികരീതിയില്‍ നവീകരിച്ച മിനിഓഡിറ്റോറിയം ഒക്ടോബര്‍ രണ്ടിനു പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്കു 12നു ചേരുന്ന സമ്മേളനത്തില്‍ ബാങ്കുപ്രസിഡന്റ് കെ. സുധാകരന്‍ അധ്യക്ഷനാവും. ഡൈനിങ് ഹാള്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്തുപ്രസിഡന്റ് കെ.കെ. രാജീവന്‍ നിര്‍വഹിക്കും. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്ണൂര്‍ വി. രാമകൃഷ്ണന്‍ ആദ്യബുക്കിങ് സ്വീകരിക്കും. കണ്ണൂര്‍ ജില്ലാപഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, തലശ്ശേരി ബ്ലോക്കുപഞ്ചായത്തംഗം സി.എം. സജിത, പിണറായി ഗ്രാമപഞ്ചായത്തംഗം എ. ദീപ്തി, സഹകരണഅസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) തലശ്ശേരി എ.കെ. ഉഷ, വി. ലീല, സി.കെ. ഗോപാലകൃഷ്ണന്‍, സി.എന്‍. ഗംഗാധരന്‍, പിണറായി ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് കെ.പി. സദുമാസ്റ്റര്‍, പിണറായി ദിനേശ് സഹകരണസംഘം ചെയര്‍മാന്‍ കെ.യു. ബാലകൃഷ്ണന്‍, പിണറായി വീവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് കോയിപ്രത്ത് രാജന്‍, പിണറായി ക്ഷീരോല്‍പാദകസഹകരണസംഘം പ്രസിഡന്റ് ,സി.വി. സുമജന്‍, പിക്കോസ് ചെയര്‍മാന്‍ ഉദയകുമാര്‍, കെ.സി.ഇ.യു. പിണറായി ഏരിയാസെക്രട്ടറി കെ. പ്രദീപന്‍, ബാങ്ക് മുന്‍പ്രസിഡന്റുമാരായ എ.ടി. ദാസന്‍മാസ്റ്റര്‍, എം.സി. ഹരിദാസന്‍മാസ്റ്റര്‍, ഭരണസമിതിയംഗം വി.വി. സന്തോഷ്‌കുമാര്‍, സെക്രട്ടറി എ. ശ്രീഗണന്‍ എന്നിവര്‍ സംസാരിക്കും.
ബാങ്ക് ഹെഡ്ഓഫീസ് കെട്ടിടത്തിലെ എയര്‍കണ്ടീഷന്‍ ചെയ്ത മിനിഓഡിറ്റോറിയത്തില്‍ 200പേര്‍ക്കിരിക്കാം. ശബ്ദസജ്ജീകരണവും ആധുനികമായ ഭക്ഷണശാലയുമുണ്ട്. പിണറായിയില്‍ മെയിന്‍ശാഖയും സായാഹ്നശാഖയും ഉള്ള ബാങ്കിനു പാറപ്രം, പടന്നക്കര എന്നിവിടങ്ങളിലും ശാഖയും ഉമ്മന്‍ചിറയില്‍ സായാഹ്നശാഖയുമുണ്ട്. കൂടാതെ, പിണറായിയില്‍ നീതി സൂപ്പര്‍മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി മെഡിക്കല്‍ ലാബ്, സഹകാരി റസിഡന്‍സി ആന്റ് ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയും.