എം-ഡിറ്റ് സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്

moonamvazhi

കോഴിക്കോട് ഉള്ള്യേരിയില്‍ എം.ദാസന്റെ സ്മരണയ്ക്കായി സ്ഥാപിച്ച സഹകരണവിദ്യാഭ്യാസസംരംഭത്തിന്റെ സ്ഥാപനങ്ങളായ എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എം.ഡിറ്റ് പോളിടെക്‌നിക്ക് കോളേജ്, എം.ദാസന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിവിധ കോഴ്‌സുകളിലെ പ്രവേശനവിവരങ്ങള്‍ ലഭ്യമാക്കാന്‍ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമായി.

എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സിവില്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രിക്കല്‍ ആന്റ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് (ലാറ്ററല്‍ എന്‍ട്രി) എന്നീ വിഷയങ്ങളില്‍ ബി.ടെക് കോഴ്‌സുകളും കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, എന്‍വിറോണ്‍മെന്റല്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളില്‍ എം.ടെക് കോഴ്‌സുകളുമു ണ്ട്. പ്രവേശനഹെല്‍പ്‌ഡെസ്‌ക് നമ്പരുകള്‍: 94009 94352, 94009 94024.

എംഡിറ്റ് പോളിടെക്‌നിക് കോളേജില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മൂണിക്കേഷന്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളില്‍ പോളിടെക്‌നിക് ഡിപ്ലോമാകോഴ്‌സുകളുണ്ട്. പ്രവേശനഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍: 97466 11031, 94967 74100. എം. ദാസന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എസ്‌സി (സൈക്കോളജി), ബി.കോം (കോ-ഓപ്പറേഷന്‍), ബി.കോം (ഫിനാന്‍സ്), ബി.എ (ഇംഗ്ലീഷ്) കോഴ്‌സുകളാണുള്ളത്. പ്രവേശനഹെല്‍പ്‌ഡെസ്‌ക്ക് നമ്പരുകള്‍: 94975 82700, 83040 98684. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.