കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജൂലായില്‍ രണ്ടുദിവസം പണിമുടക്കും

moonamvazhi

മന്ത്രിതലചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജൂലായ് 30നും 31നും പണിമുടക്കും. മുന്നോടിയായി ജൂണ്‍ 20നു വഞ്ചനാദിനം ആചരിക്കും. ജൂലായ് അഞ്ചിനു ജില്ലാഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും.

ഫെബ്രുവരി 26നു നടന്ന മന്ത്രിതലചര്‍ച്ചയില്‍ മന്ത്രി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെന്നാണു സംഘടനയുടെ പരാതി. 20 ശതമാനം ഡി.എ.വാഗ്ദാനം ഉത്തരവാക്കുക, പേ റിവിഷന്‍ കമ്മറ്റി രൂപീകരിക്കുക, മലപ്പുറത്തെ കേഡര്‍ ഇന്റഗ്രേഷന്‍ നടപ്പാക്കുക, മലപ്പുറത്തെ ജീവനക്കാര്‍ക്കു സ്ഥാനക്കയറ്റം നല്‍കുക, 2021ലെ ശമ്പളപരിഷ്‌കരണത്തിലെയും ശമ്പളഏകീകരണത്തിലെയും അപാകങ്ങള്‍ പരിഹരിക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, നിയമനം വേഗത്തിലാക്കുക, ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, പി.എഫ്-ക്ഷേമഫണ്ട് ട്രസ്റ്റുകള്‍ രൂപീകരിക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, മാനദണ്ഡപ്രകാരം സ്ഥലംമാറ്റങ്ങള്‍ നടപ്പാക്കുക എന്നിവയാണു സംഘടനയുടെ ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published.