മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കായുള്ള ആര്‍ബിട്രേറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

moonamvazhi

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനുള്ള ആര്‍ബിട്രേറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സഹകരണവകുപ്പില്‍നിന്നു ഡെപ്യൂട്ടി രജിസ്ട്രാര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍ കുറയാത്ത തസ്തികയില്‍നിന്നു വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ചിട്ട് 2024 നവംബര്‍ അഞ്ചിന് 20 മാസം കഴിഞ്ഞവരാകരുത്. ഒക്ടോബര്‍ 30നു വൈകിട്ട് അഞ്ചിനകം രേഖകളുമായി സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) മുമ്പാകെ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരം www.cooperation.kerala.gov.inല്‍ ലഭിക്കും.