ലേബര്‍ഫെഡിന്റെ ആദ്യമെറ്റീരിയല്‍ ബാങ്ക് ഉദ്ഘാടനം ചെയ്തു

moonamvazhi

കേരളസംസ്ഥാന ലേബര്‍ സഹകരണഫെഡറേഷന്റെ (ലേബര്‍ഫെഡ്) ആദ്യ മെറ്റീരിയല്‍ ബാങ്ക് വെള്ളിയൂരില്‍ കോഴിക്കോട് സഹകരണരജിസ്ട്രാര്‍ (ജനറല്‍) എന്‍.എം. ഷീജ ഉദ്ഘാടനം ചെയ്തു. ലേബര്‍ഫെഡ് ചെയര്‍മാന്‍ എ.സി. മാത്യു അധ്യക്ഷനായി. പ്ലാനിങ് അസി. രജിസ്ട്രാര്‍ എസ്.ജെ. രാജേഷ്, കൊയിലാണ്ടി എ.ആര്‍.ടി. സുുധീഷ്, കെ.വി. കുഞ്ഞിരാമന്‍, പി.പി. സജീവന്‍, ലേബര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ എ. ബിന്ദു എന്നി്‌വര്‍ സംസാരിച്ചു.

റോഡ്-കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സാധനസാമഗ്രികള്‍ ഇവിടെ മിതമായ വിലയ്ക്കു ലഭിക്കുമെന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ ഇന്റര്‍ ലോക്ക്, ബ്രിക്‌സ്-ക്രഷര്‍ ഉത്പന്നങ്ങള്‍, മലബാര്‍സിമന്റ്‌സ് ഉള്‍പ്പെടെയുള്ള മികച്ച ബ്രാന്റുകളുടെ സിമന്റ് തുടങ്ങിയവ മൊത്തമായും ചില്ലറയായും ബാങ്ക് വിതരണം ചെയ്യുമെന്നും ലേബര്‍ഫെഡ് അറിയിച്ചു.