നബാര്‍ഡിന്റെ ഒരുലക്ഷം രൂപയുടെ പ്രബന്ധപുരസ്‌കാരത്തിന് അപേക്ഷിക്കാം
ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) മികച്ച മൂന്നു ഗവേഷണപ്രബന്ധങ്ങള്‍ക്ക് ഒരുലക്ഷംരൂപ വീതം പുരസ്‌കാരം നല്‍കും. ഇതിനായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. പിഎച്ച്‌ഡി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ സര്‍ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും പ്രബന്ധം സമര്‍പ്പിച്ച് ഓപ്പണ്‍ ഡിഫന്‍സ് കഴിഞ്ഞു താല്‍കാലികസര്‍ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയ്‌ക്ക് അന്തിമസര്‍ടിഫിക്കറ്റോ താല്‍കാലികസര്‍ടിഫിക്കറ്റോ കിട്ടിയവരായിരിക്കണം. കാര്‍ഷികവിപണനം, ഗ്രാമീണസൂക്ഷ്‌മ-ചെറുകിട-ഇടത്തരംസംരംഭങ്ങള്‍ (എംഎസ്‌എംഇ), ാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷി, കാര്‍ഷികവായ്‌പ എന്നീ മേഖലകളെ നേരിട്ടു കൈകാര്യം ചെയ്യുന്ന പ്രബന്ധങ്ങളായിരിക്കണം. എന്‍എഎഎസിന്റെ റേറ്റിങ് ആറോ അതിനുമുകളിലുള്ള റേറ്റിങ്ങോ ഉള്ള രണ്ടുമികച്ച ഗവേഷണപ്രബന്ധങ്ങളെങ്കിലും ഗവേഷണപ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് അഭികാമ്യം. മാര്‍ച്ച് 18നകം അപേക്ഷകള്‍/നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കണം. നിശ്ചിത അപേക്ഷ പൂരിപ്പിച്ചു രേഖകള്‍ സഹിതം phdcitation@[email protected]http://phdcitation@[email protected] യിലേക്ക് ഇ-മെയില്‍ ചെയ്യുകയാണു വേണ്ടത്. അവ വിദഗ്‌ധസമിതി വിലയിരുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപ്പട്ടികയില്‍ വരുന്നവര്‍ ഹ്രസ്വമായ അഭിമുഖ-അവതരണം നടത്തേണ്ടിവരും.

ഒരുലക്ഷംരൂപയോടൊപ്പം പ്രശസ്‌തിപത്രവും നല്‍കും. 800-1000 വാക്കില്‍ പ്രബന്ധത്തിന്റെ ഇംഗ്ലീഷ്‌സംഗ്രഹം, 200-300 വാക്കില്‍ നാമനിര്‍ദേശപ്രസ്‌താവന, സൂപ്പര്‍വൈസറുടെയോ സഹസൂപ്പര്‍വൈസറുടെയോ വകുപ്പുമേധാവിയുടെയോ സ്ഥാപനമേധാവിയുടെ ഔദ്യോഗികലെറ്റര്‍ഹെഡിലുള്ള ശുപാര്‍ശ, പ്രബന്ധത്തിന്റെ ഇലക്ട്രോണിക് രൂപത്തിലുള്ള ഒരു കോപ്പി, സമ്മേളനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പ്രബന്ധത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച രേഖ എന്നിവ അപേക്ഷയോടൊപ്പം വേണം. മേല്‍പറഞ്ഞ വാക്കുനിയന്ത്രണത്തില്‍ ഒതുക്കി വേണം കാര്യങ്ങള്‍ പറയാന്‍. സംഗ്രഹത്തില്‍ പ്രശ്‌നത്തെക്കുറിച്ചുള്ള പ്രസ്‌താവന, ഗവേഷണരീതിശാസ്‌ത്രം, പ്രബന്ധത്തിന്റെയും കണ്ടെത്തലുകളുടെയും നയപരമായ ഫലങ്ങളുടെയും വ്യാപ്‌തി എന്നിവ വ്യക്തമാക്കണം. നാമനിര്‍ദേശപ്രസ്‌താവനയില്‍ പ്രബന്ധത്തിന്റെ പ്രസക്തി ഉപയോഗം തുടങ്ങിയ കാര്യങ്ങളാണു വ്യക്തമാക്കേണ്ടത്. കൂടുതല്‍ വിവരങ്ങളും അപേക്ഷയും https://www.nabard.orghttps://www.nabard.org എന്ന വെബ്‌സൈറ്റില്‍ കിട്ടും.

