സഹകരണ പെന്‍ഷന്‍കാര്‍ക്ക് ഉല്സബത്ത
ഓണത്തോടനുബന്ധിച്ചു സഹകരണപെന്‍ഷന്‍കാര്‍ക്കു 3800 രൂപയും കുടുംബപെന്ഷന്കാര്ക്കു 3300 രൂപയും ഉല്‍സവബത്ത അനുവദിച്ചു. ഓഗസ്റ്റ് 16നുചേര്‍ന്ന സംസ്ഥാനസഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് ഇത് അനുവദിക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് സെപ്റ്റംബര്‍ അഞ്ചിന് ഉത്തരവായി.