കൃഷിക്കൊപ്പം കളമശ്ശേരി: സെമിനാറും കര്‍ഷകസംഗമവും നടത്തി

moonamvazhi

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ നടത്തുന്ന കാര്‍ഷികോത്സവത്തിന്റെ  സെമിനാറുകളുടെ  ഉദ്ഘാടനവും മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ കൂവ-പഴം-പച്ചക്കറി കര്‍ഷകരുടെ സംഗമവും മാട്ടുപുറം മദ്രസ ഹാളില്‍ നടന്നു. സെമിനാറുകളുടെ മണ്ഡലംതല ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കര്‍ഷകസംഗമവും ബാങ്കുതലസെമിനാറും ജില്ലാപഞ്ചായത്തുവൈസ്പ്രസിഡന്റ് എല്‍സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ശ്രീലതാലാലു അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍, ബാങ്കുപ്രസിഡന്റ് പി.എ. സക്കീര്‍, എം.പി. വിജയന്‍, ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് രമ്യാതോമസ്, പഞ്ചായത്തുപ്രസിഡന്റുമാരായ സുരേഷ് മുട്ടത്തില്‍, സൈനാബാബു, ബ്ലോക്കുപഞ്ചായത്തംഗം വി.പി. അനില്‍കുമാര്‍, തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ സുനില്‍കുമാര്‍, ഷംസു വാണിയമ്പാറ, ബാങ്കുവൈസ്പ്രസിഡന്റ് എ.എം. അബ്ദുല്‍സലാം, ഭരണസമിതിയംഗങ്ങളായ എ.എം. അലി, ടി.എ. മുജീബ്, സബിതാനാസര്‍, സെക്രട്ടറി ടി.ബി. ദേവദാസ്, കെ.എ. അബ്ദുള്‍ ഗഫൂര്‍, സി.എച്ച്. സഗീര്‍, കെ.എച്ച്. നാസര്‍, ടി.കെ. അശോകന്‍, രമാസുകുമാരന്‍, വിവിധസഹകരണബാങ്കുപ്രസിഡന്റുമാരായ ശശി, എം.കെ. ബാബു, വിജയലക്ഷ്മി, വേണു, കൃഷിവകുപ്പുദ്യോഗസ്ഥരായ പി. ഇന്ദു, രാജു, എല്‍സ ഗെയില്‍സ്, അബൂബക്കര്‍ മാസ്റ്റര്‍, നാസര്‍, വി.വി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.