വയനാട് ദുരന്തം: കേരളബാങ്ക് 50 ലക്ഷം നല്കി
വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നല്കി. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഡയറക്ടര്‍മാരായ അഡ്വ.എസ്. ഷാജഹാന്, സാബു എബ്രഹാം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി.