സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം: ജനസദസ്സ്
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക, ബാങ്ക് ദേശസൽക്കരണം അട്ടിമറിക്കുന്ന നയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) യുടേയും കേരള കോ ഓപ്പറ്റേറ്റീവ് എംപ്ലോയീസ് യൂണിയൻ്റെയും (KCEU) ആഭിമുഖ്യത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു.
കോഴിക്കോട് പുതിയങ്ങാടി ബസാറിൽ നടന്ന പരിപാടി BEFI അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സി രാജീവൻ ഉദ്ഘാടനം ചെയ്തു. സുജിത് ടി അധ്യക്ഷത വഹിച്ചു. KCEU ജില്ലാ സെക്രട്ടറി എം കെ ശശി, സബീഷ് വി എന്നിവർ പ്രസംഗിച്ചു. ഇ സുനിൽ കുമാർ സ്വാഗതവും അരുൺ ബാലു നന്ദിയും പറഞ്ഞു.
[mbzshare]